വടകര: കൗമാരക്കാര്‍ ലഹരിയിലേക്ക് തിരിയാതിരിക്കാന്‍ കലാലയങ്ങളില്‍ സര്‍ഗാത്മക ഇടങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് വടകര സാഹിത്യവേദി അഭിപ്രായപ്പെട്ടു. അനാരോഗ്യകരമായ മത്സരങ്ങള്‍ സൃഷ്ടിക്കുന്ന പിരിമുറുക്കം വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും യുവാക്കളിലെ യഥാര്‍ഥ പ്രതിഭയെ കണ്ടെത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടുത്ത അധ്യയനവര്‍ഷം കലാലയങ്ങളുടെ സഹകരണത്തോടെ കൗമാരക്കാര്‍ക്കായി സാഹിത്യ വേദി സര്‍ഗാത്മക സദസുകള്‍ സംഘടിപ്പിക്കുന്നതിനു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ.എ.കെ.രാജന്‍, പുറന്തോടത്ത് ഗംഗാധരന്‍, ടി.ജി.മയ്യന്നൂര്‍, ടി.കെ.വിജയ രാഘവന്‍, സി.സി.രാജന്‍, തയ്യുള്ളതില്‍ രാജന്‍, സോമന്‍ മുതുവന, പി.കെ.രാമചന്ദ്രന്‍, പി.പി.രാജന്‍, കെ.സി.വിജയ രാഘവന്‍, ടി.സതീഷ്ബാബു, ടി.പി.റഷീദ്, വി.പി.രമേശന്‍, ബാബു കണ്ണൊത്തു, കെ.എം.ഭരതന്‍, ശശികുമാര്‍ പുറമേരി, വിജയന്‍ മടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.