വടകര: വടകര മുനിസിപ്പാലിറ്റിയിലെ നാലാം വാര്‍ഡില്‍ പുതിയോട്ടില്‍ താഴെക്കുനിയില്‍ ദാമോദരന്റെ വീട്ടുകിണര്‍
സാമൂഹിക ദ്രോഹികള്‍ കരിഓയില്‍ ഒഴിച്ച് ഉപയോഗശൂന്യമാക്കി. ഇതു സംബന്ധിച്ച് നെല്ല്യങ്കര റസിഡന്‍സ് അസോസിയേഷന്‍ വടകര പോലീസില്‍ പരാതി നല്‍കി. രോഗിയായ ഭാര്യയെയും കൊണ്ട് ദാമോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഈ സമയത്താണ് ഈ അതിക്രമം.
സംഭവമറിഞ്ഞ് സമീപ പ്രദേശമായ ചോറോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍, ചോറോട് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ലളിതാഗോവിന്ദാലയം,
വടകര മുനിസിപ്പല്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പി.പി.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നെല്ല്യങ്കര റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കിണര്‍ വൃത്തിയാക്കി വെള്ളം ശുദ്ധീകരിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു

സംഭവമറിഞ്ഞ് സമീപ പ്രദേശമായ ചോറോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍, ചോറോട് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ലളിതാഗോവിന്ദാലയം,
