നാദാപുരം: വിലങ്ങാട് പുഴയില്‍ അടിഞ്ഞ് കൂടിയ കല്ലും മണ്ണും പൂര്‍ണമായും എടുത്ത് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കല്ലും മണ്ണും പുഴയുടെ ഇരുവശങ്ങളിലായി കൂട്ടിയിട്ടാല്‍ പുഴയുടെ വീതി കുറയുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും. ഇത് വലിയ ദുരന്തം വിലങ്ങാട് ടൗണില്‍ ഉണ്ടാക്കും അതിനാല്‍ കല്ലും മണ്ണും പുഴയില്‍ നിന്ന് പൂര്‍ണമായും എടുത്ത് മാറ്റണം. കോടികള്‍ ചെലവഴിച്ച് വെറും പ്രഹസനം മാത്രമാണ് ഇവിടെ നടക്കുന്നത്. ഇത് അനുവദിക്കാന്‍ പറ്റില്ല. അല്ലാത്ത പക്ഷം ശക്തമായ സമരത്തിനിറങ്ങുമെന്ന് വിലങ്ങാട് പുഴ സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ പറഞ്ഞു. എം.പി. രാജന്‍, എം.സി.അനീഷ്,
പി.കെ.അഭിലാഷ്, ജോയ് ജെയിന്‍, കെ.സി.രഞിത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

