മണിയൂര്‍: പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പാലയാട് മൃഗാശുപത്രി-വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂര്‍ത്തികരിച്ചതിന്റേയും മൃഗാശുപത്രി-തെയ്യുള്ളതില്‍ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂര്‍ത്തിയായതിന്റേയും ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.പി.ശോഭന അധ്യക്ഷത വഹിച്ചു. വി.പി.സുരേന്ദ്രന്‍, വി.പി.ജയന്‍ എന്നിവര്‍ സംസാരിച്ചു.
