Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ രാജീവ്ചന്ദ്രശേഖര്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ

March 23, 2025
in കേരളം
A A
സംസ്ഥാനത്ത് ബിജെപിയെ നയിക്കാന്‍ രാജീവ്ചന്ദ്രശേഖര്‍; ഔദ്യോഗിക പ്രഖ്യാപനം നാളെ
Share on FacebookShare on Twitter

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനാറായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കെ സുരേന്ദ്രന് ഒരു തവണ കൂടി പ്രസിഡന്റ് പദം നീട്ടിനല്‍കിയേക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടിയിരുന്നത്.

RECOMMENDED NEWS

ദേശീയപാതയിലെ യാത്രാക്ലേശം: പരിശോധിച്ച് നടപടിയെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

ദേശീയപാതയിലെ യാത്രാക്ലേശം: പരിശോധിച്ച് നടപടിയെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

5 months ago

കഥയും കവിതയും ലേഖനങ്ങളുമായി ‘കൂകിപ്പായും തീവണ്ടി’; വടകരയില്‍ പ്രകാശനം ചെയ്തു

5 months ago
വടകരയില്‍ അഞ്ച് കുട്ടിക്കള്ളന്മാര്‍ പിടിയില്‍; ഇവര്‍ മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തു

വടകരയില്‍ അഞ്ച് കുട്ടിക്കള്ളന്മാര്‍ പിടിയില്‍; ഇവര്‍ മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തു

3 months ago
വെള്ളൂര് വണ്ണത്താങ്കണ്ടിയില്‍ ശാന്ത അന്തരിച്ചു

വെള്ളൂര് വണ്ണത്താങ്കണ്ടിയില്‍ ശാന്ത അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal