വടകര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) വടകര ഏരിയാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഐഎംഎ വടകര പ്രസിഡന്റ് ഡോ.മുഹമ്മദ് മുല്ലക്കാസ് ഉദ്ഘാടനം ചെയ്തു. വ്രതനാളുകളെ വരവേല്‍ക്കുമ്പോള്‍ ജീവിതം നന്മകൊണ്ടു നിറയ്ക്കുമെന്ന ഉറപ്പാണ് ഒരോ വിശ്വാസിയുടെയും മനസില്‍ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.നസീറ അധ്യക്ഷയായി. ജയന്‍ കോറോത്ത്, കെ.എം.സുനില്‍കുമാര്‍, എം.ടി.നജീര്‍, കെ.പി.രാഹുല്‍, എം.ഷെറിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കെ.നസീറ അധ്യക്ഷയായി. ജയന്‍ കോറോത്ത്, കെ.എം.സുനില്‍കുമാര്‍, എം.ടി.നജീര്‍, കെ.പി.രാഹുല്‍, എം.ഷെറിന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.