ഒഞ്ചിയം: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന തീര പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ശുദ്ധജലം
സംഭരിച്ച് വെക്കാന്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വക ജലസംഭരണി കൈമാറി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 500ലിറ്റര്‍ സംഭരണ ശേഷിയുള്ള പിവിസി വാട്ടര്‍ ടാങ്കുകളാണ് നല്‍കിയത്. ആഴ്ചയില്‍ രണ്ട് ദിവസം കൂടുമ്പോള്‍ എത്തുന്ന വെള്ളം ശേഖരിച്ച് വെക്കാനാണ് ഈ സൗകര്യം ഒരുക്കിയത്.
മത്സ്യത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍
വാര്‍ഡ് മെമ്പര്‍മാരായ ശാരദ വത്സന്‍, എ കെ പ്രമീള തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദില്‍ന ഡി എസ് മത്സ്യതൊഴിലാളികള്‍ക്കു ബോധവല്‍ക്കരണ ക്ലാസെടുത്തു. ഫിഷറീസ് ഓഫീസര്‍ ബാബു എം സ്വാഗതം പറഞ്ഞു. സാഗര്‍മിത്രകള്‍ ജാന്‍സി, അമിത അശോക്, സിന്ദൂര ഭവിന്‍, അമ്പിളി കെ ടി, അഭിലാഷ് കെ ടി കെ, അമര്‍ ചന്ദ്, അനുലാല്‍ പി എന്നിവര്‍ പങ്കെടുത്തു.