മണിയൂര്‍: അറിവാണ് ലഹരി എന്ന പേരില്‍ കുറുന്തോടി എംഎല്‍പി സ്‌കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി നടത്തിയ ജനകീയ
ബോധവല്‍കരണം ശ്രദ്ധേയമായി. കുട്ടികള്‍ നിയന്ത്രിച്ച പരിപാടി ഭഗത് തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ നോട്ടീസ് പ്രചരണം, പൊതുജനങ്ങള്‍ക്കുള്ള ക്വിസ് മത്സരം, ലഹരി വിരുദ്ധ പ്രതിജ്ഞ, സമ്മാന കൂപ്പണ്‍ വിതരണം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ ലഹരിക്കെതിരെയുള്ള പടയൊരുക്കമായി. പൊതുജനങ്ങള്‍ക്കുള്ള ക്വിസ് മത്സരത്തില്‍ അഞ്ജിത, ആദിത്യ, മൈഥിലി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വെട്ടില്‍ പീടികയില്‍ നടന്ന പരിപാടിയില്‍ വേദിക ദിനേശ് അധ്യക്ഷത വഹിച്ചു. താര എസ് ദീപു സ്വാഗതവും ശ്രീലക്ഷ്മി പി നന്ദിയും പറഞ്ഞു.
