വടകര: ദളിത് സാഹിത്യത്തില്‍ ശ്രദ്ധേയകൃതിയായി വാഴ്ത്തപ്പെടുന്ന ‘അക്കര്‍മാശി’യെ കുറിച്ച് വടകരയിലെ അക്ഷരനിര്‍ഝരി
പരമ്പരയില്‍ പ്രഭാഷണം നടന്നു. പയസ്വിനിയുടെ ആഭിമുഖ്യത്തില്‍ കളിക്കളം ഹാളില്‍ നടന്ന പരിപാടിയില്‍ ഈ കലാസൃഷ്ടിയെ കുറിച്ച് പി.ടി.വേലായുധന്‍ പ്രഭാഷണം നടത്തി.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആധികളും വ്യാധികളും കോറിയിട്ട അനുഭവകഥ കൂടിയാണ് മറാത്തി എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാളെയുടെ അക്കര്‍മാശി എന്ന ആത്മകഥ. അയിത്തം അഥവാ തൊട്ടുകൂടായ്മ എന്നാണ് അക്കര്‍മാശി എന്ന മറാത്ത വാക്കിന്റെ അര്‍ഥം.
മഹാരാഷ്ട്രയിലെ ഹാനൂര്‍ എന്ന ഗ്രാമത്തിന്റെ ഓരത്ത് ജാതി വ്യവസ്ഥയില്‍ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന മഹാറുകള്‍
താമസിക്കുന്ന തികച്ചും വൃത്തിഹീനമായ മഹാര്‍വാഡയില്‍ ജനിച്ച, അച്ഛന്‍ ആരെന്നറിയാത്ത ഒരു കുട്ടിയുടെ പേടിപ്പെടുത്തുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ നിറഞ്ഞ ആത്മകഥയാണ് ‘അക്കര്‍മാശി’. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കിടയില്‍ ദാരിദ്ര്യത്തെയും അനിയന്ത്രിതമായ വിശപ്പിനെയും അതിജീവിക്കാനായി മനുഷ്യര്‍ കണ്ടെത്തുന്ന, അധാര്‍മികമെന്ന് സമൂഹം വിലയിരുത്തുന്ന വഴികളും സമൂഹം കല്‍പ്പിക്കുന്ന വിലക്കുകളും ശിക്ഷകളുമൊക്കെയാണ് അക്കര്‍മാശി വായനക്കാരോട് പങ്കുവെക്കുന്നത്. 1984 ല്‍ പ്രസിദ്ധീകരിച്ച അക്കര്‍മാശി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട സൃഷ്ടിയാണെന്ന് പി.ടി.വേലായുധന്‍ പറഞ്ഞു.
എം.സി. ഇബ്രാഹിം ആധ്യക്ഷത വഹിച്ചു. തയ്യുള്ളതില്‍ രാജന്‍, സത്യന്‍ കാവില്‍, പി.എസ്.മനോജ്, ഇ.കെ.രവീന്ദ്രന്‍, കെ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സുനില്‍ കുമാര്‍ സ്വാഗതവും വി.ടി.സദാനന്ദന്‍ നന്ദിയും പറഞ്ഞു