വടകര: ഗാന്ധി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വടകരയില്‍ ഗാന്ധി പഠന ക്ലാസ് ആരംഭിക്കുന്നു. രണ്ടാം ശനിയാഴ്ചകളിലാണ് കാലത്ത് മുതല്‍ വൈകിട്ട് വരെ ക്ലാസ് നടക്കുക. ഏപ്രില്‍ 12ന് കാലത്ത് 10 ന് ആലക്കല്‍ റസിഡന്‍സി
ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ ക്ലാസ് കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9995335287 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
