വടകര: കസ്റ്റംസ് റോഡ് ലുത്തിഫിയില്‍ അബ്ദുള്‍ ലത്തീഫ് ഹാജി (തലശ്ശേരി-66) ദുബൈയില്‍ അന്തരിച്ചു. ദീര്‍ഘകാലം
പ്രവാസിയായിരുന്നു. മുസ്ലീം ലീഗ് വടകര മുനിസിപ്പല്‍ പ്രസിഡന്റ് എന്‍.പി.അബ്ദുള്ള ഹാജിയുടെ സഹോദരി നാലുപുരയില്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: സര്‍ഫറാസ്, ഷുഹൈബ്, ഹഫ്‌സത്ത് (ദുബൈ മര്‍ക്കസ് അധ്യാപിക). കുടുംബ സമേതം ദുബൈയില്‍ താമസിച്ചു വരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ തന്നെ മയ്യിത്ത് മറവ് ചെയ്തു.
