അഴിയൂര്‍: അഴിയൂര്‍ ബൈപ്പാസില്‍ നിന്നും രജിസ്റ്റാര്‍ ഓഫിസിലേക്ക് പോകുന്ന റോഡ് കോണ്‍ക്രീറ്റ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് അഴിയൂര്‍ രജിസ്റ്റാര്‍ ഓഫീസ്
ജനകീയ സമിതി രുപീകരണ യോഗം ആവശ്യപ്പെട്ടു. ഓഫീസിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ല പഞ്ചായത്ത് അംഗം നിഷ പുത്തന്‍ പുരയില്‍ അധ്യഷത വഹിച്ചു. രജിസ്റ്റാര്‍ ടി.കെ രമേഷ്, പി ശ്രീധരന്‍, പി ബാബുരാജ്, കല്ലോറത്ത് സുകുമാരന്‍, യു.എ റഹീം, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, കെ.എ സുരേന്ദ്രന്‍, പി.പി ബിന്ദു, മുബാസ് കല്ലേരി, കെ രവീന്ദ്രന്‍, കെ.പി ഗോപകുമാര്‍, കെ രജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

