റംസാന്‍ അവസാന പത്തിലേക്ക് കടന്നതോടെ പള്ളികള്‍ പ്രാര്‍ഥനാമുഖരിതമായി. പുണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ ഓരോ
നാളും പവിത്രമായാണ് കടന്നുപോകുന്നത്. പകല്‍ അന്നപാനീയം വെടിഞ്ഞുള്ള വ്രതവും അതിനു തുടര്‍ച്ചയായി നോമ്പുതുറയും പ്രാര്‍ഥനയുമൊക്കെയായി ശ്രേഷ്ടമാണ് റംസാന്‍കാലം. വേനല്‍ ചൂടിന്റെ കാഠിന്യത്തെ മറികടന്നാണ് ഓരോനാളും പിന്നിടുന്നത്.
ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിപണികള്‍ ഉണര്‍ന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍
സംഗമങ്ങള്‍ സജീവമായി. മതേതരത്തിന്റെ പ്രതീകമായ ഇത്തരം സംഗമങ്ങള്‍ സമൂഹം നേരിടുന്ന ഗുരുതര വിഷയമായ ലഹരി ചര്‍ച്ചയാവുകയാണ്. സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ ലഹരിക്കെതിരെ ബോധവല്‍ക്കരണവും വേണ്ട പ്രതിരോധങ്ങളും
ഇഫ്ത്താര്‍ വിരുന്നുകളിലും ചര്‍ച്ചയാവുന്നു. എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ലഹരി എന്ന സാമൂഹ്യ വിപത്തിനെ തുത്തെറിയാനുള്ള ആഹ്വാനമായി മാറുകയാണ് ഇഫ്താര്‍ സംഗമങ്ങള്‍. ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടെന്ന രൂപത്തിലാണ് ഏവരും.
– ഇ. ആനന്ദന്‍

ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിപണികള്‍ ഉണര്‍ന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇഫ്താര്‍


– ഇ. ആനന്ദന്‍