മുയിപ്പോത്ത്: ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂര്‍
ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ബാലുശേരി പൂനത്ത് പ്രബിഷയെ (29) മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പിരിഞ്ഞു കഴിയുകയായിരുന്നു.
പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ യുവതി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആശുപത്രിയിലെത്തിയ പ്രതി യുവതിയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ്
ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. പ്രബിഷയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്തിനെ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ യുവതി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആശുപത്രിയിലെത്തിയ പ്രതി യുവതിയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ്