വടകര: ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റിനെ നിയമിക്കണമെന്ന് ഹെഡ് ലോഡ് & ജനറല്‍ വര്‍ക്കേഴ്‌സ്
യൂനിയന്‍ സിഐടിയു വടകര അട്ടിമറി സെക്ഷന്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ചെത്തുതൊഴിലാളി യൂണിയന്‍ ഹാളില്‍ (എം.കെ വിജയന്‍ നഗര്‍) സിഐടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. പി എം വേണു അധ്യക്ഷത വഹിച്ചു. യൂനിയന്‍ സെക്രട്ടറി കെ.കെ രമേശന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ സജീവന്‍ വരവുചിലവു കണക്കും അവതരിപ്പിച്ചു. വി.ടി ബിജു രക്തസാക്ഷി പ്രമേയവും എം.ബ്രിജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു വടകര എരിയാസിക്രട്ടറി വി.കെ വിനു, യൂനിയന്‍ ഏരിയാ സെക്രട്ടറി എന്‍.സുരേഷ്, എ. കുഞ്ഞിരാമന്‍, ടി.കെ. അജിത്ത്, വിനീഷ്
എന്നിവര്‍ സംസാരിച്ചു. 1978 ലെ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ അടിയന്തിരമായി നിയമസഭ പാസാക്കണമെന്ന പ്രമേയം സമ്മേളനം പാസാക്കി. പുതിയ ഭാരവാഹികളായി പി.കെ. സജീവന്‍ (പ്രസിഡന്റ്), കെ. പുരുഷോത്തമന്‍, വി.ഷജിത്ത് (വൈ: പ്രസിഡന്റ്), എം. ബ്രിജേഷ് (സെക്രട്ടറി), പി.എം വേണു, രാജന്‍ ടി.പി.സി (ജോ. സെക്രട്ടറി) പി.കെ.സജീവന്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

