വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി പ്രഖ്യാപിച്ചു. വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന
ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ലീന അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിന് ഈ പദവി കൈവരിക്കാന്‍ കഴിഞ്ഞത്. സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സമ്പൂര്‍ണ ഹരിത വിദ്യാലയം, ഹരിത കൂട്ടം, ഹരിത സ്ഥാപനം, ഹരിത ടൗണുകള്‍, ഹരിത കലാലയങ്ങള്‍, ഹരിത ടൂറിസം, സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകള്‍ തുടങ്ങിയ
പ്രഖ്യാപനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നത് നമ്മുടെ ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം, ടൂറിസം മേഖലകള്‍ക്ക് മുതല്‍ക്കൂട്ട് ആകുമെന്നും ഇത് സംരക്ഷിച്ച് കൂടുതല്‍ മികവിലേക്ക് ഉയരാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ പറഞ്ഞു. നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളക്കണ്ടി മുരളി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍മാരായ സുബിഷ കെ, സിമി കെ.കെ, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.യം ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി മുരളി, ഷറഫുദ്ദീന്‍
എന്നിവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.കെ കൃഷ്ണദാസ്, ശങ്കരന്‍, വട്ടക്കണ്ടി കുഞ്ഞഹമ്മദ്, മുണ്ടോളി രവി, കേളോത്ത് സുനി, ടി മോഹന്‍ദാസ്, സി.എച്ച് ഇബ്രാഹിം, വ്യാപാരി പ്രതിനിധികളായ ശ്രീജേഷ്, കെ.എം അശോകന്‍, കില ആര്‍.പി, സുധ സി.എം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ശ്രീലേഖ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പുഷ്പ ഹെന്‍സനന്‍ നന്ദിയും പറഞ്ഞു.


