വടകര: വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്ന് എട്ട് കിലോയിലേറെ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍
പിടിയില്‍. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിരോഷും പാര്‍ട്ടിയും വടകര ആര്‍പിഎഫ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയേറെ കഞ്ചാവ് പിടികൂടിയത്.
ചെന്നൈയില്‍ നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 8.2 കിലോ കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവരികയായിരുന്ന
ഒഡീഷാ സ്വദേശികളായ അജിത്ത് നായക്ക് (26), ലക്ഷ്മണ്‍ നായക്ക് (25) എന്നിവരെ അറസ്റ്റ് ചെയ്തു കേസാക്കിയതായി എക്‌സൈസ് അറിയിച്ചു. ഈ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസും ആര്‍പിഎഫും വലവീശുകയായിരുന്നു.
പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കല്‍, പ്രിവന്റീവ ഓഫീസര്‍ സുരേഷ് കുമാര്‍ സി എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിരാജ് കെ, മുസ്ബിന്‍ ഇ എം, ശ്യാം രാജ്, സിവില്‍ എക്‌സൈസ്
ഓഫീസര്‍ ഡ്രൈവര്‍ പ്രജീഷ് ഇ കെ, കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് ടി പി, ദിലീപ് കുമാര്‍ എന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ഷമീര്‍.ഇ, കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.