കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. കെ-റെയില്‍
ഉപേക്ഷിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ബദല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണ്. ബദല്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. കെ-റെയില്‍ കേരളത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദല്‍ പദ്ധതി ഞാന്‍ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വില്‍ക്കുന്നതിനോ ഈട്
വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് മന്ത്രി കെ.രാജന്‍ ആവര്‍ത്തിച്ചു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്നമില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വില്‍ക്കുന്നതിനോ ഈട്
