വടകര: പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിക്കുകയും സൗഹൃദത്തിലൂടെ
അശ്ലീല വീഡിയോ അയപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി ഷഹസാനില്‍ മുഹമ്മദ് സഹിനെയാണ് (29) റൂറല്‍ ജില്ല സൈബര്‍ പോലീസ് അറസ്‌റ് ചെയ്തത്. നിരവധി പെണ്‍കുട്ടികളുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും അശ്ലീല വീഡിയോ അയപ്പിച്ചതായും സൈബര്‍ സെല്‍ കണ്ടെത്തുകയുണ്ടായി. മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച നിരവധി പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പോലീസ് കണ്ടെത്തി. പ്രതി നിരവധി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ
ഒരേ സമയം പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നു. പെയ്ഡ് ആപ്‌ളിക്കേഷനിലൂടെ നിശ്ചിത സമയത്തേക്ക് വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു. വിവിധങ്ങളായ ടാസ്‌ക്കുകള്‍ നല്‍കി പെണ്‍കുട്ടികളെ വീഡിയോ കോളിന് നിര്‍ബന്ധിക്കുകയും ഇതുവഴി അവരുടെ അശ്ലീല വീഡിയോ നേടി റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയുമാണ് പ്രതിയുടെ രീതി. കബളിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ
അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറന്റ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.പി.സഫീര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത്ചന്ദ്രന്‍, എം.ശ്രീനേഷ്, അനൂപ് വാഴയില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


