വടകര: മഹാത്മ ആര്‍ട്‌സ് ആന്റ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വടകര ടൗണിലും സമീപ പ്രദേശങ്ങളിലും ലഹരി
വിരുദ്ധ പ്രചാരണം ആരംഭിച്ചു. വടകരയിലെ മിക്കവാറും വാര്‍ഡുകളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് തുടക്കം. ഇതിന്റെ ഔപചാരിക ഉദ്ഘാടനം മാസ് വൈസ് പ്രസിഡന്റ് പി.അംബിക നിര്‍വഹിച്ചു. സെക്രട്ടറി കെ.പി.നജീബ്, വി.ആര്‍.ഉമേഷ്, എന്‍.കെ.രവീന്ദ്രന്‍, ഒ.എം.ഭാസ്‌കരന്‍, വി.കെ.ഭാസ്‌കരന്‍, എം.ആര്‍.ചന്ദ്രന്‍, റീജ പറമ്പത്ത്, വി.കെ.വൈജയന്തി, പി.വി.ശ്രീകുമാര്‍, പി.പ്രദീപന്‍, ആര്‍.രജീഷ്, ടി.ടി.അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
അടുത്തഘട്ടത്തില്‍ വീട് വീടാന്തം കയറിയിറങ്ങുന്ന പ്രചരണം നടത്തും. നിലവിലെ നിയമത്തിലെ ന്യൂനതകള്‍

അടുത്തഘട്ടത്തില്‍ വീട് വീടാന്തം കയറിയിറങ്ങുന്ന പ്രചരണം നടത്തും. നിലവിലെ നിയമത്തിലെ ന്യൂനതകള്‍
പരിഹരിക്കുന്നതിനു സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.