വടകര: മലിന ജലം പുറത്തേക്ക് ഒഴുക്കിവിട്ട സംഭവത്തില്‍ വീരഞ്ചേരിയിലെ സീയം ഹോസ്പിറ്റലിന് പിഴ. ആശുപത്രി
അധികൃതരില്‍ നിന്നു വടകര നഗരസഭ 50,000 രൂപ പിഴ ഈടാക്കി.
മലിന ജലം പുറത്തേക്ക് ഒഴുക്കിയതിന് നഗരസഭ നോട്ടീസ് നല്‍കുകയും ന്യൂനതകള്‍ പരിഹരിക്കാന്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ന്യൂനതകള്‍ ഭാഗികമായി പരിഹരിച്ച് മറുപടി സമര്‍പ്പിച്ച സാഹചര്യത്തിലാണ് കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം 50,000 രൂപ പിഴ നിശ്ചയിക്കുകയും അടപ്പിക്കുകയും ചെയ്തതെന്ന്
മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ നിന്ന് മലിനജലം പുറന്തള്ളുന്നത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. പരിസരവാസികളില്‍ മഞ്ഞിപ്പത്ത ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നഗരസഭാ ഹെല്‍ത്ത് വിഭാഗം ശക്തമായ നടപടിയുമായി രംഗത്തെത്തിയത്.