വടകര: സിപിഐ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പാര്‍ലിമെന്റേറിയനുമായിരുന്ന സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് പതിമൂന്ന്
വര്‍ഷം. സിപിഐ വടകര മണ്ഡലം കമ്മിറ്റി ചരമവാര്‍ഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ ടി.വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, എന്‍.എം.ബിജു, സോമന്‍ മുതുവന, ആര്‍. കെ.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

ചെമ്മരത്തൂര്‍: സി.കെ.ചന്ദ്രപ്പന്റെ പതിമൂന്നാം ചരമവാര്‍ഷികദിനം സിപിഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ചെമ്മരത്തൂരില്‍ സംഘടിപ്പിച്ച അനുസ്മരണം ജില്ല എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ മെമ്പര്‍ ടി.സുരേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചന്ദ്രന്‍ പുതുക്കുടി, കെ.സി.രവി, കെ.എം.സുനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.