വടകര: കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രസിഡണ്ടുമായ കെടി
ബസാറിലെ കിഴക്കയില്‍ രമേശന്റെ വീടിനു നേരെയുണ്ടായ തീവെപ്പില്‍ സീനിയര്‍ സിറ്റിസന്‍സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തീ വെച്ചത്. വീടിന്റെ പരിസരത്ത് രക്തക്കറ കണ്ടത് പരിസര വാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മഹാത്മ ഗാന്ധി കുടുംബസംഗമം
നടത്തിയ വീട്ടിലെ അംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി. ബാബു ബാലവാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുത്തൂര്‍ മോഹനനന്‍, അജിത്ത് പ്രസാദ് കയ്യാലില്‍ എന്നിവര്‍ സംസാരിച്ചു.