വടകര: നാടകരംഗത്തെ മികവിന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ അവാര്‍ഡ് നേടിയ കുറ്റിയില്‍ സുഗുണേഷിനെ അഡ്വ:
എം.കെ.പ്രേംനാഥ് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ഇ.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സിനിമാസംവിധായകന്‍ പപ്പന്‍ നരിപ്പറ്റ പൊന്നാട അണിയിച്ചു. കവി സത്യന്‍ മാടാക്കര ഉപഹാരം നല്‍കി. കണ്ടിയില്‍ വിജയന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, എടയത്ത് ശ്രീധരന്‍, വി.ബാലകൃഷ്ണന്‍, സി.കെ.സുധീര്‍, ഭാസ്‌കരന്‍ പയ്യട എന്നിവര്‍ സംസരിച്ചു. എം.വി.ജയപ്രകാശ് സ്വാഗതവും കെ.കെ.സുരേഷ് നന്ദിയും പറഞ്ഞു.
