കുറ്റ്യാടി: വിദ്യാരംഗം കുന്നുമുല്‍ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സമ്മേളനവും ഇഫ്താര്‍ സംഗമവും നടത്തി.
സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂരിനാണ് യാത്രയയപ്പ് നല്‍കിയത്. ചടങ്ങില്‍ ജില്ല വിദ്യാരംഗം കോഡിനേറ്റര്‍ ബിജു കാവിലിനെ ആദരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിസന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.എം.അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി.പി.ദിനേശന്‍, പഞ്ചായത്ത് അംഗം ജുഗുനു തെക്കയില്‍, എച്ച്എം ഫോറം
കണ്‍വീനര്‍ കെ.പി.ദിനേശന്‍, വിദ്യാരംഗം ജില്ല ഉപ കോഡിനേറ്റര്‍മാരായ വി.അഷ്‌റഫ്, രഞ്ജീഷ് ആവള, യു.വി.വിനോദ്, കെ.കെ.ഷറഫുന്നിസ, കെ.കെ. ദീപേഷ് കുമാര്‍, കെ.പി.ആര്‍.അഫീഫ്, അഖില്‍ ഹരികൃഷ്ണന്‍, ബി.മുഷ്താഖ്, പി.എം.അഖിലേഷ്, കെ.പി.ശ്രീജിത്ത്, ദീപ പ്രജീഷ്, ശില്‍പ ഗംഗാധരന്‍, ലിജിന, അഞ്ജലി, സതി തുടങ്ങിയവര്‍ പങ്കെടുത്തു.

