വടകര: വില്യാപ്പള്ളി മൈക്കുളങ്ങര തീവെപ്പ് കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍
വടകര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കത്തിക്കാളുന്ന ചൂടിനെ വകവെക്കാതെ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്ന മാര്‍ച്ച് പോലീസിനുള്ള ശക്തമായ താക്കീതായി. ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സ്‌റ്റേഷനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു.
രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും പഞ്ചായത്ത് തല ക്യാമ്പിന് വേണ്ടി സജ്ജമാക്കിയ പന്തലും കസേരകളും കൊടി തോരണങ്ങളും മേശകളുമാണ് കഴിഞ്ഞ മാസം 16 ന് പുലര്‍ച്ചെ വില്യാപ്പള്ളി മൈക്കുളങ്ങരയില്‍ സാമൂഹിക വിരുദ്ധര്‍ തീ വെച്ച് നശിപ്പിച്ചത്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായ ഈ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി ഘടക
കക്ഷിയായ ആര്‍ജെഡി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അടിയന്തരമായി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്ന് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. മുന്നണിയുടെ ഭാഗമായിട്ടും താഴെക്കിടയിലെ ചില ഉദ്യോഗസ്ഥര്‍ ആരെയോ സംരക്ഷിക്കാന്‍ തുനിയുകയാണ്. അത് ആവര്‍ത്തിച്ചാല്‍ ഈ ബാരിക്കേഡ് മറികടന്നുപോകാന്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ തയ്യാറാവുമെന്ന് മനയത്ത്
ചന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
സോഷ്യലിസ്റ്റുകാരായ ഞങ്ങള്‍ ഉറങ്ങുന്ന സിംഹമാണ്. അതിനെ കുത്തിനോവിച്ചാല്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കും. ഗര്‍ജനത്തിനു മുന്നില്‍ ഇവിടത്തെ പോലീസ് സംവിധാനമൊക്കെ തകര്‍ന്നുവീഴുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്-മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരന്‍, പി.പി.രാജന്‍, കെ.പി.കുഞ്ഞിരാമന്‍, ആയാടത്തില്‍ രവീന്ദ്രന്‍, വി.പി.വാസു, വിനോദ് ചെറിയത്ത്, കെ.എം.ബാബു, നീലിയോട്ട് നാണു,
പി.കിരണ്‍ജിത്ത്, മുണ്ടോളിരവി, മലയില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു കൊടക്കലാണ്ടി കൃഷ്ണന്‍, വി.ബാലകൃഷ്ണന്‍, എം.ടി.കെ.സുരേഷ്,. പി.എം.വിനോദന്‍, നടുക്കുനി രാജന്‍, സച്ചിന്‍ ലാല്‍, എം.ടി.കെ.സുധീഷ്, മലയില്‍ രാജേഷ്, ഒ.എം.സിന്ധു, കെ.കെ.ഷിജിന്‍, ശ്യാമില്‍ ശശി ഒതയോത്ത് പുഷ്പ, കെ.കെ.സിമി, ഷൈന പ്രദോഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.