കൊയിലാണ്ടി: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 2023-24 സാമ്പത്തിക വര്‍ഷം വരെ ജില്ലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച നഗരസഭയ്ക്കുള്ള ജില്ലാതല അവാര്‍ഡ്
കൊയിലാണ്ടി നഗരസഭക്ക് രണ്ടാം സ്ഥാനം. ലൈഫ് രണ്ട് ഘട്ടങ്ങളിലെ
ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനും ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. ഗുണഭോക്തൃ സംഗമങ്ങള്‍ കുടുംബാംഗങ്ങള്‍ക്കായുള്ള ചിത്രരചന, ഉപന്യാസം മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ വീട് പൂര്‍ത്തീകരണത്തിനായി വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച്
കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് സാധിച്ചു. നഗരസഭയുടെ മറ്റു പദ്ധതികളില്‍ സംയോജനം നടത്തി കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കുകയും ചെയ്തു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പട്ടികജാതി ഗുണഭോക്തൃകള്‍ക്കായി വയറിങ്ങിനുള്ള പദ്ധതി, നഗര ഉപജീവന മിഷന്‍ എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ട് ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കി. രണ്ട് ഘട്ടങ്ങളിലായി 1522 ഗുണഭോക്താക്കളില്‍ 1150 കുടുംബങ്ങള്‍ക്ക് വീട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
കൊയിലാണ്ടി നഗരസഭക്ക് രണ്ടാം സ്ഥാനം. ലൈഫ് രണ്ട് ഘട്ടങ്ങളിലെ


