ചെമ്മരത്തൂര്‍: വിശ്വാസികളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള
മതേതര പ്രസ്ഥാനങ്ങളുടെ കടമയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍. മേക്കോത്ത് മുക്കില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ തണലില്‍ പല മേഖലകളിലും സിപിഎമ്മിന്റെ കടന്നുകയറ്റം അപകടകരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും വിശ്വാസികളെ അപഹാസ്യരാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും
കെ.മുരളീധരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒ പി രാജന്‍ അധ്യക്ഷത വഹിച്ചു. പിസി ഷീബ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, ബവിത്ത് മലോല്‍, ബാബു ഒഞ്ചിയം, തിരുവള്ളൂര്‍ മുരളി, കെ കെ ഗോപാലന്‍, രഞ്ജിനി വെള്ളച്ചേരി എന്നിവര്‍ സംസാരിച്ചു.