
ചെങ്ങോട്ടുകാവിലും തീപിടിത്തം
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എളാട്ടരിയിലും തീപിടിത്തം. വടക്കേ പുതിയടത്ത് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോയോളം വയലിലെ പുല്ലിനാണ് തീപിടിച്ചത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും വാഹനത്തിനു ചെല്ലാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ ഫയബീറ്റര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയുമായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുകേഷ് കെ ബി, അനൂപ് എന്‍.പി, അമല്‍ദാസ്, സുജിത്ത് എസ്പി, നവീന്‍, ഹോം ഗാര്‍ഡ് മാരായ രാജേഷ് കെ പി, ബാലന്‍ ഇ എം, ഷൈജു എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.