മുക്കാളി: ചോമ്പാല സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ കോളജിന് ഹരിത ക്യാമ്പസ് പദവി ലഭിച്ചു. മാലിന്യ നിര്‍മാര്‍ജനവും പ്ലാസ്റ്റിക്
ദുരുപയോഗത്തിനെതിരായ പ്രവര്‍ത്തനവും പച്ചപ്പണിഞ്ഞ പരിസരവും പരിഗണിച്ചാണ് ഹരിത ക്യാമ്പസ് പദവിക്ക് കോളജ് അര്‍ഹമായത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് തലത്തിലും ആരോഗ്യവകുപ്പ് തലത്തിലും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വടകരയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ കലാലയമായി സിഎസ്‌ഐ കോളജ് മാറി.
ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍
കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി.ശശികുമാറിന് കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി സുനീര്‍, വാര്‍ഡ് മെമ്പര്‍ പ്രീത, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഷംന, എക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ ഷീല, ഹെല്‍ത്ത് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഷീജ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍
