ചോറോട്: കോണ്‍ഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെടി ബസാറിലെ രമേശന്‍ കിഴക്കയിലിന്റെ വീടിന് തീയിടാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമമമെന്നു പരാതി. വീടിനോട് ചേര്‍ന്ന ഷെഡിലെ
വാഷിംഗ് മെഷീനും വിറകും അഗ്‌നിക്കിരയായി. പുലര്‍ച്ചെ 2:30 ഓടെയാണ് സംഭവം. വീട്ടില്‍ കറന്റ് പോയതിനെ തുടര്‍ന്ന് ഇന്‍വെര്‍ട്ടര്‍ ഓണാക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോഴാണ് അടുക്കളയുടെ ഭാഗത്തോട് ചേര്‍ന്ന കൂടയില്‍ ഉണ്ടായിരുന്ന വാഷിംഗ് മെഷീനും വിറകും കത്തുന്നത് രമേശന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ഭാര്യയെയും മകനെയും വിളിച്ചുണര്‍ത്തി മൂന്നു പേരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
വാഷിംഗ് മെഷീനില്‍ നിന്ന് ഷോര്‍ട് സര്‍ക്യൂട്ട് വഴി തീപിടിച്ചതാണെന്നു കരുതിയെങ്കിലും നേരം വെളുത്തപ്പോള്‍
വീടിന് ചുറ്റും രക്തകറ കണ്ടതോടെ ആരോ മനഃപൂര്‍വം തീ കൊടുത്തതാണെന്ന സംശയം ബലപ്പെടുകയായിരുന്നു. രാത്രി തീ ഇടാന്‍ വന്ന ആര്‍ക്കോ പരിക്ക് പറ്റിയതായാണ് സംശയം. തുടര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
സംഭവമറിഞ്ഞ് യുഡിഎഫ് വടകര മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, മണ്ഡലം പ്രസിഡന്റ് അഡ്വ: നജ്മല്‍ പി.ടി.കെ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി നിജിന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.