വടകര: മനോഹരമായ കൂട് നിര്‍മിച്ച് പെണ്‍ പക്ഷിയെ കൂട് കാണാന്‍ ക്ഷണിക്കുന്ന ആണ്‍ പക്ഷി. പെണ്‍ പക്ഷിക്ക് കൂട്
ഇഷ്ടപ്പെട്ടാല്‍ അവര്‍ ഒരുമിച്ച് താമസിക്കുന്നു. മുട്ടയിട്ടാല്‍ പെണ്‍പക്ഷി അടയിരിക്കും; ആണ്‍ പക്ഷി നെല്‍ക്കതിരുകള്‍ കൊത്തിക്കൊണ്ടുവന്ന് ഭക്ഷണം നല്‍കും. മുട്ടവിരിഞ്ഞാല്‍ തന്ത പക്ഷി, തള്ള പക്ഷി, കുട്ടികള്‍ എല്ലാം ഓരോ വഴിക്ക് പറന്നു പോകും. ഇതാണ് ആറ്റക്കുരുവിയുടെ സവിശേഷത. അങ്ങനെ പക്ഷികള്‍ക്ക് എന്തെന്ത് പ്രത്യകതകളാണ്.
ഫ്രിഗേറ്റ് എന്ന പക്ഷി പെസഫിക് സമുദ്രത്തിലാണ് വസിക്കുന്നത്. മുട്ടയിടാന്‍ മാത്രം കരയിലേക്ക് വരും. വെള്ള വയറന്‍ കടല്‍പ്പരുന്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തിവിട്ട് പുറത്തു പോകാറില്ല. ഇതുപോലെ സവിശേഷതകള്‍
നിറഞ്ഞതാണ് പക്ഷികളുടെ ലോകം.
‘വടകര സൗഹൃദ കൂട്ടായ്മ’യുടെ ലോക കുരുവി ദിനാചരണത്തില്‍ ‘പക്ഷികള്‍ നമ്മുടെ സുഹൃത്തുക്കള്‍’ എന്ന വിഷയത്തില്‍ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് മുറിയമ്പത്ത് നടത്തിയ പ്രഭാഷണത്തില്‍ ഇത്തരം നിരവധി കാര്യങ്ങളാണ് അനാവരണം ചെയ്യപ്പെട്ടത്. പ്രഭാഷണം, പക്ഷിക്ക് കുടിനീര്‍ ഒരുക്കല്‍, പക്ഷികളെ കുറിച്ചുള്ള ഗാനം, കവിത, കഥ എന്നിവ അവതരിപ്പിക്കല്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മണലില്‍
മോഹനന്‍ അധ്യക്ഷനായി. വടയക്കണ്ടി നാരായണന്‍, ജി കെ പ്രശാന്ത്, സി കെ രാജലക്ഷ്മി, എടയത്ത് ശ്രീധരന്‍, പപ്പന്‍ നരിപ്പറ്റ, പ്രദീപ് ചോമ്പാല, വി കെ അസീസ്, കെസി പവിത്രന്‍, ഹരീന്ദ്രന്‍ കരിമ്പന പാലം തുടങ്ങിയവര്‍ സംസാരിച്ചു. പ്രേംകുമാര്‍ വടകര, അജന്യ സനല്‍, കെ കെ ചന്ദ്രന്‍, ആന്റണി കൊളവട്ടത്ത്,പ്രേമന്‍ കൈനാട്ടി എന്നിവര്‍ പക്ഷികളെ കുറിച്ചുള്ള പാട്ടുകള്‍, കവിത, കഥ എന്നിവ അവതരിപ്പിച്ചു. നേരത്തെ മുനിസിപ്പല്‍ പാര്‍ക്കില്‍ ‘വടകര സൗഹൃദ കൂട്ടായ്മ’യുടെ ‘പക്ഷികള്‍ക്ക് കുടിനീര്‍’ പദ്ധതി കവി ഇ വി വല്‍സണ്‍ ഉദ്ഘാടനം ചെയ്തു.