വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് സമ്പൂര്‍ണ മാലിന്യമുക്തമായി. ഇതിന്റെ പ്രഖ്യാപനം വടകര ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിന്‍സി ഇ.എം. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുപ്രവര്‍ത്തകരായ വിജയന്‍ ടികെ, രാഗേഷ് കെ ജി, സതീശന്‍ പി കെ, ചന്ദ്രന്‍ എ, ബാലകൃഷ്ണന്‍ ചെനേങ്കി, അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍ വരപ്പുറത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് നിര്‍വഹണ സമിതി കണ്‍വീനര്‍ അനുസ്മയ.പി (ഓവര്‍സിയര്‍, എന്‍ആര്‍ഇജി ചോറോട് ഗ്രാമപഞ്ചായത്ത്) സ്വാഗതവും
ഹരിതസേന അംഗം ശ്രീജ കുന്നിയുള്ളതില്‍ നന്ദിയും പറഞ്ഞു.

