വടകര: മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാര്‍ഥികളും അധ്യാപകരും മണിയൂര്‍ കാരുണ്യം പെയിന്‍ ആന്റ് പാലിയേറ്റിവ് സന്ദര്‍ശിച്ചു. സ്ഥാപനം നടത്തുന്ന ഹോം കെയര്‍, സാന്ത്വന പരിചരണം എന്നിവ നേരിട്ട് അറിയാനും മനസിലാക്കാനുമായിരുന്നു സന്ദര്‍ശനം. കാരുണ്യം നേരത്തെ നടത്തിയ ബോധവല്‍കരണ ക്ലാസില്‍ പങ്കെടുത്തവരാണ് മിക്ക വിദ്യാര്‍ഥികളും.
കാരുണ്യം എന്നത് ഒരു വാക്കല്ലെന്നും അവശരെ ചേര്‍ത്തുപിടിക്കുക എന്നതിന്റെ പര്യായമാണെന്നും സന്ദര്‍ശന ശേഷം അധ്യാപകരും വിദ്യാര്‍ഥികളം പ്രതികരിച്ചു. അധ്യാപകരായ എ.കെ.മനോജ്, സിനി എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്.
കാരുണ്യം സെക്രട്ടറി പി.കെ.റഷീദ്, പ്രവര്‍ത്തകരായ അജ്മല്‍ പി പി, ഷെമിന സമീര്‍, സെയ്ഫുന്നിസ.സി എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു. കാരുണ്യത്തിലെ സിസ്റ്റര്‍മാരായ ജയശ്രീ രജീഷ്, സിമിഷ സിജില്‍ എന്നിവര്‍ ഹോം കെയറിനെ കുറിച്ചും മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു .