മുയിപ്പോത്ത്: തുറയൂര്‍ പഞ്ചായത്തിലെ എസ്.സി ശ്മശാനങ്ങളായ കുന്നംവള്ളിക്കുന്ന്, കടുവഞ്ചേരിക്കുന്ന് ശ്മശാനങ്ങള്‍ മണ്ണിട്ട്
‘നികത്തി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നവീകരിക്കണമെന്നും (ഓള്‍ ഇന്ത്യ ദളിത് റൈറ്റ് മൂവ്‌മെന്റ്) എഐഡിആര്‍എം മേപ്പയ്യൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ബാബു ചിങ്ങാരത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സിപിഐ
മണ്ഡലം സെക്രട്ടറി സി.ബിജു, എഐഡിആര്‍എം ജില്ലാ സെക്രട്ടറി എ.ടി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.കെ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി സുരേഷ് ഗോപാല്‍ (പ്രസിഡണ്ട്), എം.കെ.ജയകൃഷ്ണന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

