വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദളിന്റെയും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയുടെയും പഞ്ചായത്ത് തല ക്യാമ്പിന് വേണ്ടി
മൈക്കുളങ്ങര താഴെ സജ്ജമാക്കിയ പന്തലും കസേരകളും കൊടിതോരണങ്ങളും കാര്‍പ്പറ്റുകളും മേശയും തീവെച്ച് നശിപ്പിച്ചവരെ ഒരുമാസം കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി സംഘടിപ്പിക്കുന്ന വടകര പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പ്രവര്‍ത്തകര്‍ വില്ല്യാപ്പള്ളി ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ആയാടത്തില്‍ രവീന്ദ്രന്‍, മലയില്‍ ബാലകൃഷ്ണന്‍, കൊടക്കലാണ്ടി കൃഷ്ണന്‍, മുണ്ടോളിരവി, എം.ടി.കെ.സുരേഷ്, സച്ചിന്‍ ലാല്‍ ,എം.ടി.കെ.സുധീഷ്, കെ.കെ. ഷിജിന്‍, ശ്യാമില്‍ ശശി, മലയില്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. നാളെയാണ് (വെള്ളി) പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്.
