മേമുണ്ട: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു. ജനങ്ങളുടെ ആശയും പ്രതീക്ഷയും നഷ്ടപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ ആശവര്‍ക്കര്‍മാരോട്
ചെയ്യുന്ന ക്രൂരത മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്ന് പറയാന്‍ ഇവിടെ പല സാംസ്‌കാരിക നായകര്‍ക്കും കഴിഞ്ഞില്ല. സമരകാഹളം മുഴക്കി കേരളത്തില്‍ പിറന്ന് വീണ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറുകയാണ്. കേന്ദ്രകേരള സര്‍ക്കാറുകള്‍ ആശവര്‍ക്കര്‍മാരോടും അംഗനവാടി ജീവനക്കാരോടും കുറച്ചെങ്കിലും കരുണ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചല്ലിവയലില്‍ വാര്‍ഡ് 16 കോണ്‍ഗ്രസ് കമ്മിറ്റിയുടെ മഹാത്മാ ഗാന്ധി കുടുംബ സംഗമം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മയക്കുമരുന്നിന്റേയും രാസലഹരിയുടേയും ഹബായി മാറുന്നത് തടയാന്‍ പിണറായി സര്‍ക്കാര്‍ പോലീസിന് ശക്തമായ നിര്‍ദ്ദേശം നല്‍കുന്നില്ല. കേരളത്തില്‍ ദിവസം തോറും കൊലപാതക പരമ്പര അരങ്ങേറുകയാണ്. കമ്യൂണിസ്റ്റ് ഭരണത്തിന് പകരം ക്യാപ്റ്റന്‍ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും കെ മുരളിരന്‍ പറഞ്ഞു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.പി ജീവാനന്ദന്‍, പി.സി ഷീബ, സി.പി ബിജു പ്രസാദ്, എന്‍.ബി പ്രകാശ് കുമാര്‍, ടി ഭാസ്‌കരന്‍, ഷീല പത്മനാഭന്‍, അജ്മല്‍ മേമുണ്ട, പടിയുള്ളതില്‍ സുരേഷ് ടി.ടി മോഹനന്‍, അമീര്‍ കെ.കെ എന്നിവര്‍ പ്രസംഗിച്ചു. അംബുജാക്ഷന്‍ പി.എം സ്വാഗതവും നിധീഷ് എസ്.കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളെ കെ മുരളീധരന്‍ ആദരിച്ചു.