Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

March 20, 2025
in കേരളം
A A
‘പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി’; കെ.ഇ.ഇസ്മയിലിനെ സിപിഐയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
Share on FacebookShare on Twitter

തിരുവനന്തപുരം: സിപിഐ നേതാവ് കെ ഇ ഇസ്മയിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സസ്പെന്‍ഷന്‍ സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ ഇ ഇസ്മയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതില്‍ കൂടുതല്‍ ചര്‍ച്ചയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
സസ്പെന്‍ഷന്‍ വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പ്രതികരണം. ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ വിളിച്ചിട്ടില്ലെന്നുമായിരുന്നു ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നോട്ടീസ് ലഭിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘1955 മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മരിക്കുന്നതുവരെ പാര്‍ട്ടിയില്‍ തുടരും. മാധ്യമങ്ങളില്‍ കണ്ട വിവരമേ അറിയുള്ളു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. നേതാക്കള്‍ ആരും വിളിച്ചിട്ടില്ല. പക്ഷേ ഒരുപാട് സഖാക്കള്‍ വിളിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.

RECOMMENDED NEWS

നാട് കൈകോര്‍ത്തു, രക്ഷാപ്രവര്‍ത്തനം അതിവേഗം; വെള്ളിയാഴ്ച ഹര്‍ത്താല്‍

നാട് കൈകോര്‍ത്തു, രക്ഷാപ്രവര്‍ത്തനം അതിവേഗം; വെള്ളിയാഴ്ച ഹര്‍ത്താല്‍

4 months ago
ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

5 months ago

പി.വി.അന്‍വറിന്റെ അറസ്റ്റ്: പിണറായി വിജയന്‍ ഭീരുവായ ഭരണാധികാരിയാണെന്ന് കെ.കെ.രമ

5 months ago
ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍

ലഹരിക്കെതിരെ ‘കവചം’ തീര്‍ത്ത് അധ്യാപകര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal