വടകര: സര്‍ക്കാറിന്റെ പിടിപ്പുകേടാണ് ലഹരിസംഘങ്ങള്‍ക്ക് വിലസാന്‍ അവസരം ലഭിച്ചതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കോളജ് ഹോസ്റ്റലുകളില്‍ കഞ്ചാവ് പൊതികളുമായി വിദ്യാര്‍ഥികള്‍ വരുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നും പൊതുസമൂഹം കൂടുതല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു
മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കേളു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. കെ.പി.കരുണന്‍, പുറന്തോടത്ത് സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.നിജിന്‍, വി.കെ.പ്രേമന്‍, അഡ്വ. പി.ടി.കെ.നജ്മല്‍, പി.എസ്.രന്‍ജിത്ത്, മഠത്തില്‍ പുഷ്പ, ടി.അരവിന്ദാക്ഷന്‍, രന്‍ജിത്ത് കണ്ണോത്ത്, നല്ലാടത്ത് രാഘവന്‍, വി.ആര്‍. ഉമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കേളു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
