
വ്യാഴാഴ്ച്ച വൈകിട്ട് ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിച്ചിറക്കി സംസാരിക്കുകയും ഇതിനിടെയില്‍ ദമ്പതികള്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും ചെയ്തു. അതിനിടെ പുറകില്‍ ഒളിപ്പിച്ച കൊടുവാള്‍ ഉപയോഗിച്ചു അനുപമയ്ക്കു നേരെ വീശുകയായിരുന്നു. ആദ്യ വെട്ടില്‍ നിന്നും രക്ഷപ്പെട്ട അനുപമ ബാങ്കിനുള്ളിലേക്ക് ഓടി കയറി പിന്നാലെ ഓടിയ അനുരൂപ് ആയുധവുമായി പിന്നാലെ എത്തുകയായിരുന്നു. ബാങ്ക് റെസ്റ്റ് റൂമിലേക്ക് ഓടി കയറിയ അനുപമയെ ലക്ഷ്യമാക്കി ഭര്‍ത്താവ് പിന്‍തുടര്‍ന്ന വെട്ടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ബഹളം കേട്ടെത്തിയ ബാങ്കിലെ ഇടപാടുകാരും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അനുരൂപിനെ കീഴടക്കി വരാന്തയിലെ കൊടിമര തുണില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് പൊലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മോട്ടോര്‍ വാഹന വിതരണക്കമ്പനിയിലെ ജീവനക്കാരനാണ അനുരൂപ്.