നാദാപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി
ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നും താടിയെടുത്തില്ലെന്നും പറഞ്ഞാണ് അക്രമം. കുട്ടിയുടെ തലപിടിച്ച് ചുമരിലിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പേരോട് എംഐഎം എച്ച്എസ്എസ് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അക്രമവുമായി ബന്ധപ്പെട്ട് നാല് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
