അറക്കിലാട്: അറക്കിലാട് ആരാധന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി
ആഘോഷത്തിന് 23ന് തുടക്കമാവും. 2026 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, സാംസ്‌കാരിക പ്രഭാഷണങ്ങള്‍, കലാമൂല്യമുള്ള സിനിമ പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, സംഗീത നാടക കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് 23 ഞായറാഴ്ച 9 മണി മുതല്‍ 12 മണി വരെ കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച്
സൗജന്യ നേത്രപരിശോധനയും തിമിര ശാസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നടത്തപെടും. സുവര്‍ണ ജൂബിലി ആഘോഷം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. രാജേഷ് (രൂപം ആര്‍ട്‌സ്) രൂപകല്പന ചെയ്ത സുവര്‍ണ്ണ ജൂബിലി ലോഗോ പ്രസിദ്ധ നാടക സംവിധായകന്‍ മനോജ് നാരായണന്‍ പ്രകാശനം ചെയ്യും.


1976 ലാണ് ആരാധന കലാ-കായിക-സാംസ്‌കാരിക വേദി പിറവിയെടുത്തത്. പിന്നീട്ട കാലം ഈ മേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തി. സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് എന്‍.പി ബാലകൃഷ്ന്‍ ചെയര്‍മാനും വിനോദ് അറക്കിലാട് ജനറല്‍ കണ്‍വീനറും എം.പി.വിജീഷ് ട്രഷററുമായി നൂറ്റി ഒന്ന് അംഗ സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ വിനോദ് അറക്കിലാട്, വിജീഷ് എം.പി, സതീഷ് കൊടുവാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.