നാദാപുരം: മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരായ കരുതല്‍ തടങ്കല്‍ നിയമപ്രകാരം
വളയത്ത് ഒരാള്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദിനെയാണ് (38) ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് പ്രതിക്കെതിരെ കരുതല്‍ തടങ്കല്‍ നിയമം നടപ്പിലാക്കിയത്.
ചെന്നൈയിലെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റീജണല്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും. വളയം, നാദാപുരം പോലീസ് സ്റ്റേഷനുകളിലായി
പ്രതിക്കെതിരെ നാല് മയക്ക് മരുന്ന് കേസുകള്‍ നിലവില്‍ ഉണ്ട്. പ്രതി തുടര്‍ച്ചയായി ലഹരി വില്‍പന ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെയാണ്
കേന്ദ്ര നിയമ പ്രകാരമുള്ള പ്രത്യേക കരുതല്‍ തടങ്കല്‍ പിഐടി (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ്) നിയമം നടപ്പിലക്കിയത്. കോഴിക്കോട് ജില്ലയില്‍ ഈ വകുപ്പ് പ്രകാരം പോലീസ് നടപടി സ്വീകരിച്ച ആദ്യത്തെ പ്രതിയാണ് നംഷിദ്. 2022ല്‍ 17.47 ഗ്രാം എംഡിഎം എയുമായി വളയത്തും 2023ല്‍ 30.5 ഗ്രാമുമായി നാദാപുരത്തും 2024ല്‍ 19.65 ഗ്രാമുമായി വളയത്തും 2025
ല്‍ 0.28 ഗ്രാം എംഡിഎംഎയുമായി നാദാപുരത്തും നംഷിദ് പിടിയിലായിരുന്നു. 2024 ഏപ്രിലില്‍ പ്രതിയെ ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചത്.
മയക്ക് മരുന്നു ഇടപാടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുന്നതായും ഈ നിയമ പ്രകാരം കൂടുതല്‍ പേര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപടികള്‍ ആരംഭിച്ചതായും നാദാപുരം ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ പറഞ്ഞു.
-ടി.ഇ.രാധാകൃഷ്ണന്‍