കുന്നുമ്മക്കര: കുന്നുമ്മക്കര നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്രസ്സയില്‍ നിന്നും 2024 2025 അധ്യയന വര്‍ഷത്തില്‍ സമസ്ത പൊതുപരീക്ഷയില്‍ അഞ്ചാം തരത്തില്‍ ടോപ് പ്ലസ് കരസ്ഥമാക്കി സ്ഥാപനത്തിന്റെ അഭിമാനമായി
മാറിയ വിദ്യാര്‍ത്ഥികളെ മദ്രസ്സ കമ്മിറ്റി അനുമോദിച്ചു. ടോപ് പ്ലസ് നേടിയ വിദ്യാത്ഥിനികളായ ലുബ്‌ന ഫൈസല്‍ ടി.കെ (D/O ഫൈസല്‍ പാലിശ്ശേരി) യെ മദ്രസ പ്രസിഡണ്ട് എം.കെ യൂസഫ് ഹാജിയും ഫര്‍ഹ മെഹ്‌റിന്‍ എം (D/O മുഹമ്മദ് അബ്ദുള്ള മൊട്ടേമ്മല്‍) നെ മദ്രസ്സ ജനറല്‍ സെക്രട്ടറി അസീസ് ഹാജി വി.കെ യും സ്‌നേഹോപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. മദ്രസ്സ
വൈസ് പ്രസിഡണ്ട് ടി.എന്‍ റഫീഖ്, സെക്രട്ടറി മാരായ ടി.എന്‍ ഈസ്സ, ഗഫൂര്‍ കാവില്‍, സദര്‍ മുഅല്ലിം ഹമീദ് ദാരിമി പന്തിപ്പൊയില്‍, സുഹൈര്‍ ദാഇ ദാരിമി, മുര്‍ഷിദ് കാവില്‍, എസ്‌കെഎസ്എസ്എഫ് ശാഖ പ്രസിഡണ്ട് ഫായിസ് കാവില്‍, അനീസ് വി.പി എന്നിവര്‍ പങ്കെടുത്തു.


