കൊയിലാണ്ടി: ഡല്‍ഹി മംഗള-ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെ കല്ലേറ്. നന്തിയില്‍ വെച്ചാണ് കല്ലേറുണ്ടായത്.
അക്രമത്തില്‍ ഒരു യാത്രക്കാരന് പരിക്കേറ്റതായാണ് വിവരം. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആളാണ് കല്ലെറിഞ്ഞതെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. ഈ ഭാഗത്ത് ചൊവ്വാഴ്ച റെയില്‍വേ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. മദ്യലഹരിയില്‍ ആയിരിക്കാം തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പോലീസ് അനുമാനിക്കുന്നത്. പാളത്തില്‍ ഇരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വെ പോലിസ് അറിയിച്ചു.
