ആയഞ്ചേരി: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് റംസാനില്‍ സേവനത്തിന്റെ പാതയില്‍.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കിറ്റ് കൈമാറി. വാര്‍ഡ് മെമ്പര്‍ കാട്ടില്‍ മൊയ്തു വിതരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ കെ.പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനാന്‍ സ്വാഗതവും ലളിത നന്ദിയും പറഞ്ഞു.
