വടകര: നഗരസഭ ആരോഗ്യവിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ടീം വടകര നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ
പരിശോധനയില്‍ ഒട്ടേറെ വീഴ്ചകള്‍ കണ്ടെത്തി. ക്യൂന്‍സ് ബാര്‍ ആന്റ് റസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം തരംതിരിക്കാതെ സൂക്ഷിച്ചതിനും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി ഇല്ലാതെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനും നോട്ടീസും നല്‍കി.
ജില്ല ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ട്ടില്‍നിന്നു 10 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ് പിടിച്ചെടുത്തു.
ശ്രീമണി ബില്‍ഡിങ്ങിന് സമീപമുള്ള സിറ്റി ലോഡ്ജില്‍ നിന്നു മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതിനാല്‍ നഗരസഭ
ആരോഗ്യ വിഭാഗം ലോഡ്ജ് അടച്ചുപൂട്ടി. ജൂബിലി കുളത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്നു മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 5000 രൂപ പിഴ ഈടാക്കി.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.രാജേന്ദ്രന്‍, എം.സുനില്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിഗിഷ ഗോപാലന്‍, ശ്രീമ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ശക്തമായ പരിശോധന തുടരുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കെ.പി.രമേശന്‍ അറിയിച്ചു.