ആയഞ്ചേരി: ഇന്ന് മാര്‍ച്ച് 19 ഇഎംഎസ് ദിനം. ഇഎംഎസ് ഓര്‍മയായിട്ട് 27 വര്‍ഷമായി. 1998 മാര്‍ച്ച് 19നായിരുന്നു ഇഎംഎസിന്റെ വിയോഗം. ദിനാചരണത്തിന്റെ ഭാഗമായി സിപിഎം നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ പ്രഭാതഭേരിയും അനുസ്മരണവും നടത്തി.
ആയഞ്ചേരി ടൗണില്‍ പ്രഭാതഭേരിയും അനുസ്മരണ ചടങ്ങും നടന്നു. ബ്രാഞ്ച് സെക്രട്ടരി പി.പ്രജിത്ത് പതാക ഉയര്‍ത്തി. ടി.വി.കുഞ്ഞിരാമന്‍, സി.യം.ഗോപാലന്‍, ഇ.ഗോപാലന്‍, ആര്‍.പ്രദീഷ്, കെ.കെ.അനിഷ, പി.കെ.അശ്വിന്‍, കെ.പ്രദീപന്‍, കെ.സി.മനോജന്‍ എന്നിവര്‍ സംസാരിച്ചു.