Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മത്സ്യത്തൊഴിലാളികള്‍ക്ക് 10,00,000 രൂപയുടെ അപകട ഇന്‍ഷുറന്‍സ്

March 19, 2025
in പ്രാദേശികം
A A
മത്സ്യത്തൊഴിലാളികള്‍ക്ക് 10,00,000 രൂപയുടെ അപകട ഇന്‍ഷുറന്‍സ്
Share on FacebookShare on Twitter

കോഴിക്കോട്: മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്. അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍, അപകടത്തില്‍ പൂര്‍ണ അംഗ വൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 10 ലക്ഷവും ഭാഗികമോ സ്ഥിരമായതോ ആയ അംഗ വൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 10 ലക്ഷവും ലഭിക്കും. മരണത്തിലേക്കോ സ്ഥിരമായ അംഗ വൈകല്യത്തിലേക്കോ നയിച്ചില്ലെങ്കില്‍ കൂടി അപകട മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ആയി ഒരു ലക്ഷവും കോമറ്റോസ് ആനുകൂല്യമായി ഒരു ലക്ഷം രൂപയും അപകടം സംഭവിച്ച് എഴ് ദിവസത്തില്‍ കൂടുതല്‍ അഡ്മിറ്റ് ആകുന്നതിനുള്ള ആനുകൂല്യമായി 10000 രൂപയുമാണ് ലഭിക്കുക.
അപകട മരണം ആണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടു പോകുന്നതിന് ആംബുലന്‍സ് ചാര്‍ജ്ജായി 5,000 രൂപ, അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ചെലവായി 5,000 രൂപ വരെയും ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസ്സില്‍ താഴെ പ്രായമുള്ള മക്കളുടെ പഠനാവശ്യത്തിന് പരമാവധി ഒരു ലക്ഷം രൂപയും കുടുംബത്തിന് ഒറ്റത്തവണ ധനസഹായമായി നല്‍കും.
18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 2025 മാര്‍ച്ച് 30 നകം അപേക്ഷിച്ച് പ്രീമിയം തുകയായ 509 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ്. മുഴുവന്‍ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ എല്ലാ തൊഴിലാളികളേയും, സ്വയം സഹായ ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളേയും ഉള്‍പ്പെടെ മുഴുവന്‍ അനുബന്ധത്തൊഴിലാളികളേയും ഇന്‍ഷുര്‍ ചെയ്യണം. ഫോണ്‍- 9526041060, ക്ലസ്റ്റര്‍ ഓഫീസുകള്‍- 8714866129, 9074106734, 7306885794.

RECOMMENDED NEWS

ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് നിലപാടെന്ന് മുഖ്യമന്ത്രി; വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

5 months ago

ചികിത്സ മുടങ്ങുന്നു; നാദാപുരം ഗവ.ആശുപത്രിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

5 months ago
വേളത്ത് ലീഗില്‍ വിഭാഗീയത രൂക്ഷം; നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം

വേളത്ത് ലീഗില്‍ വിഭാഗീയത രൂക്ഷം; നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം

1 month ago

പ്രതിഭകൾക്ക് നാടിന്റെ അനുമോദനം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal