Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു

March 19, 2025
in കേരളം
A A
മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു
Share on FacebookShare on Twitter

മഞ്ചേരി: അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറടപ്പില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു. കിണറടപ്പ് സ്വദേശി നിയാസിനെയാണ് (30) അരീക്കോട് എസ്‌ഐ വി.സിജിത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയില്‍ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് മേല്‍ തട്ടിക്കയറി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാളെ ഒരു നിലയിലും തടയാന്‍ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികള്‍ അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്.
ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടില്‍ കയറി ഒളിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് അരീക്കോട് പോലീസ് സംഭവ സ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ യുവാവ് പോലീസ് ജീപ്പിന് മുകളില്‍ കയറി ജീപ്പിന്റെ മുന്‍വശത്തെ ചില്ല് ചവിട്ടി തകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ ബലം ഉപയോഗിച്ച് അരീക്കോട് പോലീസിന്റെ നേതൃത്വത്തില്‍ ജീപ്പില്‍ കയറ്റിയാണ് പിന്നീട് സ്റ്റേഷനില്‍ എത്തിച്ചത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്‌നം ഉണ്ടാക്കുന്നയാളാണ്. ഇയാള്‍ക്കെതിരെ മറ്റു കേസുകളും നേരെത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എസ്‌ഐ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിസിത്ത്, സൈഫുദ്ദീന്‍ എന്നിവരാണ് യുവാവിനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.

RECOMMENDED NEWS

ന​ര​ഭോ​ജി ക​ടു​വ​യു​ടെ ആ​ക്ര​മ​ണം: മാ​ന​ന്ത​വാ​ടിയി​ൽ ശനിയാഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ

4 months ago
മൂരാട് പതംകുനി മമ്മു അന്തരിച്ചു

മൂരാട് പതംകുനി മമ്മു അന്തരിച്ചു

6 hours ago
കോട്ടക്കല്‍ പാലോളി സൈനബ അന്തരിച്ചു

കോട്ടക്കല്‍ പാലോളി സൈനബ അന്തരിച്ചു

2 months ago
കുരിയാടി പാണന്റവിട സുകു അന്തരിച്ചു

കുരിയാടി പാണന്റവിട സുകു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal